ലോകത്ത് കൊവിഡ് മരണം 1,02,667 ആയി ; അമേരിക്കയില്‍ 18,725 പേര്‍ മരണമടഞ്ഞു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് മരണം 1,02,667 ആയി. കൊവിഡ് രോഗികളുടെ എണ്ണം 17 ലക്ഷത്തോട് അടുക്കുകയാണ്. ഇറ്റലിയില്‍ 18,849 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ 18,725 പേരും സ്‌പെയിനില്‍ 16,081പേരും ഫ്രാന്‍സില്‍ 13,197 പേരും കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ ഇതിനോടകം രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു.

അമേരിക്കയില്‍ 24 മണിക്കൂറിനിടെ രണ്ടായിരത്തോളം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ലെങ്കിലും, മരണ നിരക്ക് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണെന്നത് നല്ല സൂചനയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഫ്രാന്‍സിലും ബ്രിട്ടനിലും ആയിരത്തോളം ആളുകള്‍ 24 മണിക്കൂറിനിടെ മരിച്ചത്.

അതിനാല്‍ നിയന്ത്രണങ്ങള്‍ ഉടനടി പിന്‍വലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് രണ്ടാമതും കൊവിഡ് പടരാന്‍ കാരണമാകും എന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗ വ്യാപനം കൂടുന്നതില്‍ ആശങ്കയുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

Comments are closed.