കോട്ടയം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ടീം ഈ മാസം 15 ന് മെഡിക്കല്‍ ടീം കാസര്‍കോട് എത്തും

കോട്ടയം: കൊവിഡ് 19 കൂടുതല്‍ ബാധിച്ച കാസര്‍കോട്ടേക്ക് കോട്ടയം മെഡിക്കല്‍ കോളേജിലെ കൊവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും ഈ മാസം 15 നെത്തും.

തിരുവനന്തപുരത്ത് നിന്ന് എത്തിയ ടീമിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് കൊവിഡ് ബാധിതരെ ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടര്‍മാരുടെ ആത്മവിശ്വാസവും കൊവിഡ് ബാധിച്ച ഏത് ജില്ലയിലും പോകാന്‍ സന്നദ്ധരാണെന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരുടെ ആഹ്വാനവും കൈമുതലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധസംഘമാണ് രണ്ടാം ഘട്ടതില്‍ കാസര്‍കോട്ടേക്ക് പോകുന്നത്.

തുടര്‍ന്ന് അഞ്ച് അംഗങ്ങള്‍ വീതമുള്ള അഞ്ച് സംഘങ്ങളാണ് വിദഗ്ധ സംഘത്തിലുണ്ടാകുക. ഓരോ സംഘത്തിലും രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുണ്ട്. തിരുവനന്തപുരത്ത് നിന്ന് നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ അന്തിമ പട്ടിക തയ്യാറാക്കുമെന്ന് കോട്ടയം മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് വ്യക്തമാക്കി.

Comments are closed.