ഡിജിറ്റല്‍ പാസും മൊബൈല്‍ ആപ്പ് ഉപയോഗിച്ചുള്ള വിവരശേഖരണവും : പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി സ്പ്രിംഗ്ളര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ പാസും മൊബൈല്‍ ആപ്പ് ഉപയോഗിച്ചുള്ള വിവരശേഖരണവും അടക്കമുള്ള നടപടികളില്‍ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളര്‍ രംഗത്തെത്തി. കൊവിഡിന്റെ മറവില്‍ വ്യക്തിവിവരങ്ങള്‍ വിദേശകമ്പനിക്ക് നല്കാനാണ് നീക്കമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.

അതേസമയം പൗരന്മാരുടെ വിവരങ്ങള്‍ കൈവശം വയ്ക്കുന്നതും കൈകാര്യം ചെയ്യുന്നതും സംസ്ഥാനസര്‍ക്കാര്‍ മാത്രമാണെന്നും ഇതിനുള്ള സൗകര്യം മാത്രമാണ് സ്പ്രിംഗ്ളര്‍ നല്‍കുന്നത്. വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ല. സ്വകാര്യത സംബന്ധിക്കുന്ന ഇന്ത്യന്‍ നിയമങ്ങള്‍ പാലിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. വിവരങ്ങളുടെ മേല്‍ കമ്പനിക്ക് യാതൊരു അവകാശവും ഇല്ലെന്നും സ്പ്രിംഗ്ളര്‍ കമ്പനി സിഇഒയും മലയാളിയുമായ രാജി തോമസ് വ്യക്തമാക്കി.

Comments are closed.