അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നദി നീന്തിക്കടക്കവെ മുങ്ങിമരിച്ചു
ബെംഗളൂരു: കര്‍ണാടകത്തിലെ ബീജാപൂരില്‍ അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നദി നീന്തിക്കടക്കവെ മുങ്ങിമരിച്ചു. ബീജാപൂര്‍-ബാഗല്‍കോട്ട് ജില്ലകള്‍ക്ക് അതിരിടുന്ന കൃഷ്ണ നദിയിലാണ് മല്ലപ്പ എന്നയാള്‍ മുങ്ങിമരിച്ചത്. രണ്ട് ജില്ലകളുടെയും അതിര്‍ത്തി ഗ്രാമത്തിലാണ് കെഎസ്ആര്‍ടിസി കണ്ടക്ടറായ മല്ലപ്പയുടെയും ഭാര്യയുടെയും വീടുകള്‍.
പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയിരുന്ന ഭാര്യയ്ക്കും അഞ്ച് മാസം പ്രായമുളള പെണ്‍കുഞ്ഞിനുമൊപ്പം എത്തിയ മല്ലപ്പയെ ചെക്പോസ്റ്റില്‍ വെച്ച് പൊലീസ് തടഞ്ഞു. എല്ലാവരെയും പൊലീസ് വാഹനത്തില്‍ നിന്നിറക്കി അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥര്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ഭാര്യയെയും കുഞ്ഞിനെയും അതിര്‍ത്തി കടന്ന് നടന്നുപോകാന്‍ അനുവദിക്കുകയും മല്ലപ്പയെ വിലക്കുകയും ചെയ്തു.
ഇയാളുടെ വീട്ടിലേക്ക് ഒരു കിലോ മീറ്റര്‍ മാത്രം ദൂരമേ ഉണ്ടായിരുന്നുളളൂ. ഇതോടെ, കുഞ്ഞിനെയും ഭാര്യയെയും യാത്രയാക്കി മറുകരയുളള ഗ്രാമത്തിലേക്ക് കൃഷ്ണ നദി നീന്തിക്കടക്കാന്‍ തീരുമാനിക്കുകയായിരുന്നു മല്ലപ്പ. എന്നാല്‍ പൊലീസ് മല്ലപ്പയെ മര്‍ദിച്ചെന്നും നടന്നുവരാനെങ്കിലും അനുവദിച്ചിരുന്നെങ്കില്‍ ദുരന്തമൊഴിഞ്ഞേനെ എന്ന് സഹോദരന് പറഞ്ഞിരുന്നു.
Comments are closed.