ദില്ലിയില്‍ അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാണെന്ന് തൊഴിലാളികള്‍

ദില്ലി: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ നിന്ന് പലായനം ചെയ്യുന്ന തൊഴിലാളികളെ യാത്ര തടഞ്ഞാണ് അഭയകന്ദ്രങ്ങളിലാക്കിയത്. തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികലെ പാര്‍പ്പിക്കാന്‍ 111 അഭയ കേന്ദ്രങ്ങളാണ് ദില്ലിയില്‍ സജ്ജമാക്കിയത്. 4788 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകളില്‍ ഭക്ഷണവും പരിശോധനയും കൃത്യമായി നല്‍കണമെന്നാണ് നിര്‍ദേശം.

അതേസമയം അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാണെന്നും സാമൂഹിക അകലം പോലും പാലിക്കാനിടമില്ലെന്നും ഭക്ഷണത്തിനും മരുന്നിനും പ്രതിസന്ധിയുണ്ടെന്നും തൊഴിലാളികള്‍ പറയുകയാണ്. കൂടാതെ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞെന്ന് സിപിഐ നേതാവ് ആനിരാജ പ്രതികരിച്ചു.

എന്നാല്‍ എവിടെയും പരാതികളില്ലെന്നും മികച്ച സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്നുമാണ് തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ദില്ലി ചീഫ് സെക്രട്ടറി വിജയ് ദേവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. അതേസമയം തൊഴിലാളികള്‍ക്ക് പരാതിയുണ്ടെങ്കില്‍ പരിശോധിക്കാമെന്നാണ് ദില്ലി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡ് വ്യക്തമാക്കുന്നത്.

Comments are closed.