മത്രാ പ്രവിശ്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നു ; എത്രയും പെട്ടന്ന് തങ്ങളെ നാട്ടിലേക്ക് എത്തിക്കണമെന്ന് പ്രവാസികള്‍
മസ്കറ്റ്: ഒമാനില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം ഓരോദിവസം വര്‍ദ്ധിക്കുമ്പോള്‍ മലയാളികള്‍ കൂടുതലുള്ള മത്രാ പ്രവിശ്യയില്‍ കൊവിഡ് കേസുകളുടെ എണ്ണവും കൂടുകയാണ്. എന്നാല്‍ മത്രാ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന വാദികബീര്‍, ദാര്‍സൈത്, ഹാമാരിയ, റൂവി എന്നിവടങ്ങളില്‍ സ്ഥിരതാമസക്കാരായ വിദേശികളില്‍ കൂടുതലും മലയാളികളടങ്ങിയ ഇന്ത്യക്കാരാണ്.
ഭൂരിഭാഗവും മലയാളികളാണ്. ഈ പ്രവിശ്യയിലുള്ള മൂന്നു ഇന്ത്യന്‍ സ്കൂളുകളിലായി 17,000 വിദ്യാര്‍ഥികളും 1000 ത്തോളം അധ്യാപകരുമുണ്ട്. രാജ്യത്ത് വൈറസു ബാധിക്കുന്നവരില്‍ 50 % വിദേശികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എത്രയും പെട്ടന്ന് തങ്ങളെ നാട്ടിലേക്ക് എത്തിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
Comments are closed.