Ultimate magazine theme for WordPress.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം : കണ്ണൂരില്‍ ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു

കണ്ണൂര്‍: കൊവിഡിനെത്തുടര്‍ന്ന് നാല് ദിവസമായി കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. ഇന്ന് രാവിലെ 7.15 ഓടെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്‌റൂഫാണ് മരിച്ചത്. 71 വയസായിരുന്നു. മാര്‍ച്ച് 26 ന് ഇദ്ദേഹത്തെ തലശേരി ടെലി സെന്ററിലേക്ക് കൊണ്ടുപോയി. പിന്നീട് 29 നും 30 നും ഇദ്ദേഹം ആശുപത്രിയിലെത്തി.

30 ാം തീയതി നില വഷളായ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതോടെ ഇദ്ദേഹത്തെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ന്യൂമോണിയ ബാധിക്കുകയും ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. ഈ സമയത്ത് കൊവിഡ് പരിശോധന നടത്തുകയും ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഇതോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗിയും വൃക്കരോഗിയുമായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ ആക്കിയിരുന്നു. നാല് ദിവസം തീവ്രമായി പരിശ്രമിച്ചിട്ടും മരണപ്പെടുകയായിരുന്നു. മാഹിയില്‍ പലയിടങ്ങളിലും ഇദ്ദേഹം ലോക്ക് ഡൗണ്‍ കാലത്ത് സഞ്ചരിച്ചിരുന്നു. നൂറിലേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തി. നേരിട്ട് ഇടപഴകിയ 26 പേരുടെ സ്രവം പരിശോധിച്ചു. എന്നാല്‍ ആര്‍ക്കും രോഗം കണ്ടെത്താനായില്ല.

Comments are closed.