Ultimate magazine theme for WordPress.

കോവിഡ് ബാധിച്ച് ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് മരിച്ചു

കോവിഡ് ബാധിച്ച് ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് മരിച്ചു. 74 വയസ്സായിരുന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കനുസരിച്ച് ബ്രിട്ടനില്‍ 8,931 പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ ഒറ്റ ദിവസം കൊണ്ട് 2108 പേരും മരിച്ചു. 1968 ല്‍ വിച്ച് ഫൈന്‍ഡര്‍ ജെനറല്‍ എന്ന ചിത്രത്തിലൂടെയാണ് നടി ബിഗ്‌സ്‌ക്രീനില്‍ എത്തുന്നത്.

കൂടാതെ ദ ബോഡി സ്റ്റീലേര്‍സ്, ദ ഒബ്ലോങ് ബോക്‌സ്, ക്രൈ ഓഫ് ദ ബാന്‍ഷി എന്നീ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അതേസമയം 1995 ല്‍ പുറത്തിറങ്ങിയ ഏന്‍ ഔഫുള്‍ ബിഗ് അഡ്വെന്‍ഞ്ചര്‍, ടെലി ഫിലിമായ ദ വേര്‍സ്റ്റ് വിച്ച് ക്രിമിനല്‍ ലോ, ദ റോമന്‍ സ്രപിംഗ് സ്രപ്രിംഗ് ഓഫ് മിസിസ് സ്റ്റോണ്‍, റെബേക്ക ആന്‍ഡ് ഫ്രഞ്ച്മാന്‍സ് ക്രീക് എന്നീ ടെലിവിഷന്‍ സിരീസുകളുടെ നിര്‍മാണത്തിന്റെ ഭാഗമായി ഹിലരി ഹീത് പ്രവര്‍ത്തിച്ചിരുന്നു.

Comments are closed.