ജാപ്പനീസ് സംവിധായകന്‍ നൊബുഹികോ ഒബയാഷി അന്തരിച്ചു

ടോക്കിയോ: ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ജാപ്പനീസ് സംവിധായകന്‍ നൊബുഹികോ ഒബയാഷി അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൊറര്‍ ഫാന്റസി ചിത്രമായ ‘ഹൗസ്’ ആണ് ആദ്യ ചിത്രം. 1982ല്‍ പുറത്തിറങ്ങിയ എക്സ്ചേഞ്ച് സ്റ്റുഡന്‍സ്, 1983ലെ ദ ഗേള്‍ ഹു ലീപ്റ്റ് ത്രൂ ടൈം, 985ല്‍ പുറത്തിറങ്ങിയ ലോണ്‍ലി ഹാര്‍ട്ട് എന്നീ ചിത്രങ്ങളാണ് ഒബയാഷിയെ പ്രസിദ്ധനാക്കിയത്.

എന്നാല്‍ 2016 ഓഗസ്റ്റിലാണ് ഒബയാഷിയ്ക്ക് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. രോഗം മൂന്നാം ഘട്ടം പിന്നിട്ട സാഹചര്യത്തില്‍ അദ്ദേഹം മൂന്നു മാസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്നായിരുന്നു വൈദ്യശാസ്ത്രം വിലയിരുത്തുന്നത്. അതേസമയം ഈ വര്‍ഷമാദ്യം ‘ലബിറിന്ത് ഓഫ് സിനിമ’ അണിയറയില്‍ തയ്യാറാക്കിയെങ്കിലും കോവിഡ് 19നെ തുടര്‍ന്ന് പ്രദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. കൂടാതെ മൂവായിരത്തോളം പരസ്യചിത്രങ്ങളും ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.

Comments are closed.