ചികിത്സയ്ക്കിടെ നഴ്സിനു നേരെ തുപ്പിയ ലണ്ടന്‍ സ്വദേശിക്ക് ജയില്‍ ശിക്ഷ
ലണ്ടന്‍: ലണ്ടനിലെ ആരോ പാര്‍ക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ നഴ്സിനു നേരെ തുപ്പിയ ലണ്ടന്‍ സ്വദേശിക്ക് ജയില്‍ ശിക്ഷ വിധിച്ചു. ലണ്ടന്‍ സ്വദേശി അമ്പതുകാരനായ ഡേവിഡ് ന്യൂട്ടണ്‍ എന്നയാളിനാണ് ശിക്ഷ. ലഹരിമരുന്നിന് അടിമയായ ഇയാളുടെ ഹൃദയമിടിപ്പ് പരിശോധിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ അനുവദിക്കാതിരുന്ന ഇയാള്‍ നഴ്സിന് നേരെ കസേര വലിച്ചെറിയുകയും ചുമച്ച് തുപ്പുകയുമായിരുന്നു.
നഴ്സിനെ സഹായിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകനേയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. ഇയാളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരേയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തണമെന്ന് നഴ്സ് ആവശ്യപ്പെട്ടതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ഡേവിഡ് ന്യൂട്ടന്റെ നടപടി അപലപനീയമാണെന്നും ഒരു മഹാമാരിയെ നേരിടുന്നതിനിടയിലുള്ള ഇത്തരം പ്രവര്‍ത്തികള്‍ ശിക്ഷാര്‍ഹമാണെന്ന് വ്യക്തമാക്കിയ കോടതി ഒരു വര്‍ഷം തടവും മുന്നൂറ് യൂറോ (അരലക്ഷം ഇന്ത്യന്‍ രൂപ) പിഴയും ഇയാള്‍ക്ക് ശിക്ഷ വിധിച്ചു.
Comments are closed.