എട്ട് കോടിയോളം കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ ആനുകൂല്യം
ദില്ലി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലൂടെ പ്രതിവര്‍ഷം ആറായിരം രൂപ മൂന്ന് തുല്യ തവണകളായാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വാര്‍ഷിക വരുമാനം അടിസ്ഥാനമാക്കി മാര്‍ച്ച് 24 മുതല്‍ ഇതുവരെ രാജ്യത്തെ 7.92 കോടി കര്‍ഷകര്‍ക്ക് 15,841 കോടിയാണ് വിതരണം ചെയ്തത്.
അതേസമയം ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലാവുന്നവരെ സഹായിക്കാനായി ഏപ്രില്‍ ആദ്യ വാരം മുതല്‍ പിഎം കിസാന്‍ പദ്ധതിയുടെ ആദ്യ ഗഡുവായ രണ്ടായിരം രൂപ നിക്ഷേപിക്കുമെന്ന് മാര്‍ച്ച് 27 നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
Comments are closed.