ലോക്ക്ഡൗണില്‍ ആരോഗ്യപരമായ ശീലങ്ങളിലൂടെ മുന്നോട്ട്

ലോക്ക്ഡൗണ്‍ മുന്നോട്ട് കൊണ്ട് പോവാം എന്ന് നമുക്ക് നോക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ആരോഗ്യപരമായ ശീലങ്ങളിലൂടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്.

ജങ്ക് ഫുഡ് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു തലമുറയാണ് നമ്മള്‍. അത് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പുറത്ത്‌നിന്ന് കിട്ടാതായാല്‍ പലരും ഇത് വീട്ടില്‍ പരീക്ഷിക്കുന്നു.എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ നിങ്ങളില്‍ അനാരോഗ്യം ഉണ്ടാക്കും എന്നുള്ളതാണ് സത്യം.

പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കുക. വെറുതേ ഇരിക്കുമ്പോള്‍ കൊറിക്കാന്‍ ബിസ്‌ക്കറ്റും കുക്കീസും ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇവയെല്ലാം പൂര്‍ണമായും ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.

വൈറ്റമിന്‍ എ, സി, ഡി ബി6 എന്നിവയെല്ലാം കഴിക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പല വിധത്തിലുള്ള ഭക്ഷണങ്ങളും കഴിക്കാവുന്നതാണ്.

അമിതവണ്ണത്തിനുള്ള പരിഹാരം എന്ന നിലക്ക് വെള്ളം കുടിക്കുക എന്നുള്ളത് നല്ലൊരു ഓപ്ഷനാണ്. അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി മാത്രമല്ല ശരീരത്തിലെ മറ്റ് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വെള്ളം സഹായിക്കുന്നുണ്ട്. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

നട്‌സ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ലോക്ക് ഡൗണ്‍ സമയത്ത് സ്‌നാക്‌സ് കഴിക്കുന്നത് ഒരു ശീലമാക്കാവുന്നതാണ്. ആന്റി ഓക്‌സിഡന്റ് ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ആല്‍മണ്ട്, വാള്‍നട്ട്, കശുവണ്ടി എന്നിവയെല്ലാം ധാരാളം കഴിക്കാവുന്നതാണ്. ഇതെല്ലാം അമിതവണ്ണം എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലം ആരോഗ്യകരമാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നട്‌സ്.

Comments are closed.