ഹൈബ്രിഡ് കാറുകള്‍ 2022 മുതല്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങി ടൊയോട്ട

ഹൈബ്രിഡ് കാറുകൾ 2022 മുതൽ ഇന്ത്യയിൽ നിർമിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. പ്രാദേശികമായി ഒത്തുചേർന്ന ഹൈബ്രിഡ് വാഹനങ്ങളുടെ ഉത്പാദനം മാത്രമല്ല വിൽപ്പനയും ടൊയോട്ടയുടെ പദ്ധതിയിലുണ്ട്. വരും വർഷങ്ങളിൽ ബ്രാൻഡ് ഹൈബ്രിഡ് കാറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈസ് ചെയർമാൻ വിക്രം കിർലോസ്‌കർ മാധ്യമങ്ങളോട് പറഞ്ഞു.

ടൊയോട്ടയുടെ ഹൈബ്രിഡ് നിരയിൽ പൂർണ ഹൈബ്രിഡ് അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളാണുള്ളത്. ഈ വാഹനങ്ങളിൽ ഒരു വലിയ ബാറ്ററി അല്ലെങ്കിൽ ഫ്യുവൽ സെൽ അല്ലെങ്കിൽ ഇലക്‌ട്രിക് മോട്ടോറുകൾ നൽകി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.

കൽക്കരി ഉപയോഗിച്ചുള്ള പ്ലാന്റുകൾ രാജ്യത്ത് ഇപ്പോഴും ഉള്ളതിനാൽ കമ്പനിയുടെ ഗവേഷണമനുസരിച്ച് ഹൈബ്രിഡുകൾ ഇലക്‌ട്രിക് വാഹനങ്ങളേക്കാൾ മലിനീകരണം കുറവുള്ളവയാണ് എന്നതിനാൽ ടൊയോട്ട ഇന്ത്യയിൽ ഹൈബ്രിഡ് വാഹനങ്ങൾ അവതരിപ്പിക്കുന്നതിനെയാണ് അനുകൂലിക്കുന്നത്.

ഗുജറാത്തിൽ വരാനിരിക്കുന്ന പുതിയ സുസുക്കി-ടൊയോട്ട-ഡെൻസോ പ്ലാന്റ് (HEV) ഹൈബ്രിഡ് ഇലക്ട്രിക് വാഹന സംവിധാനങ്ങൾ, എഞ്ചിനുകൾ, ബാറ്ററികൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കും. പ്രാദേശികമായി ഉത്‌പാദിപ്പിക്കുന്ന ഭാഗങ്ങൾ‌ക്കൊപ്പം ഈ വാഹനങ്ങളുടെ വിലയും ഒരു പരിധി വരെ പിടിച്ചുനിർത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടൊയോട്ട വെൽഫയർ ആഢംബര എംപിവി ഇന്ത്യയിൽ അവതരിപ്പിച്ച സമയത്ത് ടൊയോട്ട ഹൈബ്രിഡ്, ഇലക്ട്രിക്, ഫ്യുവൽ സെൽ പവർ കാറുകൾ പ്രദർശിപ്പിച്ചിരുന്നു. ഇവയിൽ ഹൈബ്രിഡ് പവർ ടൊയോട്ട കാമ്രി, പൂർണ ഇലക്ട്രിക് ടൊയോട്ട EQ, ഹൈഡ്രജൻ ഫ്യുവൽ സെൽ ടൊയോട്ട മിറായ് എന്നിവ ഉൾപ്പെടുന്നു.

Comments are closed.