രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണ; പ്രധാനമന്ത്രി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യില്ല

തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ 14 ദിവസം കൂടി ലോക്ക്ഡൗൻ നീട്ടണമെന്ന ആവശ്യമാണ് പൊതുവിൽ ഉണ്ടായത്.

ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യില്ല.

ലോകമൊട്ടാകെ വ്യാപിച്ച മഹാമാരിയായ കോവിഡ്-19നെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

മാര്‍ച്ച്‌ 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നീട്ടാനുള്ള കേന്ദ്രത്തിന്റെ തീരുമാനം. പുതിയ ഉത്തരവ് രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കും.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്.

മാസ്‌ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തത്. 24 മണിക്കൂറും ഫോണില്‍ ലഭ്യമായിരിക്കുമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രതിരോധപ്രവർത്തങ്ങളിൽ കേരളത്തിന്റെ മാതൃക പിന്തുടരണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോടു പറഞ്ഞു.

ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ല എന്നാൽ ഘട്ടംഘട്ടമായും മേഖല തിരിച്ചും നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.