ഒമാനില്‍ ഇന്ന് 60 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഇതോടെ രാജ്യത്ത് 546 പേര് രോഗബാധിതര്‍
മസ്കത്ത്: ഒമാനില്‍ ഇന്ന് 60 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 546 പേര് രോഗബാധിതരായി. ഇതില്‍ ഇരുന്നൂറിലധികം വിദേശികള്‍ ഉള്‍പ്പെടെ 440 രോഗികളും മസ്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുമാണുള്ളത്. അതേസമയം 81 % പേരും മസ്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്.
പൊതു സുരക്ഷക്ക് മുന്‍ഗണനയെന്നും ഒമാന്‍ സായുധ സേനയും റോയല്‍ ഒമാന്‍ പൊലീസും പറഞ്ഞു. അതേസമയം മത്രാ വിലായത്തില്‍ രണ്ടു കൊവിഡ് പരിശോധന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
എന്നാല്‍ മത്രാ വിലായത്തില്‍ താമസിച്ചുവരുന്ന എല്ലാ സ്വദേശികളും വിദേശികളും കോവിഡ് 19 പരിശോധനക്ക് വിധേയരാകണമെന്നും ഒമാന്‍ ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് മൊഹമ്മദ് അല്‍ സൈദി അറിയിച്ചു. കൂടാതെ കൊവിഡ് 19 പരിശോധനയും , രോഗം കണ്ടെത്തിയാല്‍ ചികിത്സയും വിദേശികള്‍ക്ക് സൗജന്യമാണെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
Comments are closed.