ഇന്ന് ഈസ്റ്റര്‍ ; കൊവിഡ് മഹാമാരി പടര്‍ത്തുന്ന ഇരുട്ടില്‍ ഈസ്റ്റര്‍ പ്രത്യാശയുടെ സന്ദേശം നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണകളുമായി വിശ്വാസികള്‍ ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളെ ഉള്‍പ്പെടുത്താതെ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. അതേസമയം ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങള്‍ വിശ്വാസികള്‍ക്കായി പാതിരാ കുര്‍ബാന ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ഏര്‍പ്പെടുത്തി.

എന്നാല്‍ പതിനായിരത്തോളം പേരുടെ സാന്നിദ്ധ്യത്തില്‍ നടക്കാറുള്ള ചടങ്ങില്‍ ഇക്കുറി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പങ്കെടുത്തത് രണ്ട് ഡസനോളം പേര്‍ മാത്രമായിരുന്നു. പതിവ് ചടങ്ങുകളില്‍ പലതും ഒഴിവാക്കി. തുടര്‍ന്ന് കൊവിഡ് മഹാമാരി പടര്‍ത്തുന്ന ഇരുട്ടില്‍ ഈസ്റ്റര്‍ പ്രത്യാശയുടെ സന്ദേശം നല്‍കുന്നുവെന്നും ഭയത്തിന് കീഴടങ്ങരുതെന്നും മരണത്തിന്റെ നാളുകളില്‍ വിശ്വാസികള്‍ പ്രത്യാശയുടെ സന്ദേശവാഹകരാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഈസ്റ്റര്‍ ദിന സന്ദേശം നല്‍കി.

Comments are closed.