സ്പ്രിങ്ക്‌ളര്‍ കമ്പനി വിവരങ്ങള്‍ ചോര്‍ത്തുന്നില്ല ; പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡിന്റെ മറവില്‍ രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ ബന്ധമുള്ള പിആര്‍ കമ്പനിക്ക് മറിച്ചു നല്‍കുകയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. മലയാളി സ്ഥാപിച്ച കമ്പനി ഒരു വിവരവും ചോര്‍ത്തുന്നില്ലെന്നും സ്പ്രിങ്ക്‌ളര്‍ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നല്‍കുന്നതെന്നും ഇന്ത്യയില്‍ തന്നെയാണ് എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

അതേസമയം സ്പ്രിംങ്കളറിന്റെ വെബ് സൈറ്റില്‍ വിവരണശേഖരണ നയത്തെ കുറിച്ചുള്ള ഭാഗത്ത് വിവരങ്ങള്‍ അമേരിക്കയില്‍ ആണ് സൂക്ഷിക്കുന്നതെന്ന് പറയുന്നുണ്ട്. പക്ഷെ കേരളത്തെ കുറിച്ചുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല. ടെണ്ടര്‍ വിളിച്ചാണോ കമ്പനിയെ തെരഞ്ഞെടുത്തതെന്ന ചെന്നിത്തലയുടെ രണ്ടാം ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല.

എന്നാല്‍ കരാറിനെതിരെ നിയമനടപടിയും പ്രതിപക്ഷം ആലോചിക്കുകയാണ്. സ്പ്രിങ്ക്‌ളര്‍ വഴി അടുത്ത തെരഞ്ഞെടുപ്പില്‍, ഇപ്പോള്‍ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ നീക്കമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിരുന്നു.

Comments are closed.