Ultimate magazine theme for WordPress.

നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് കശ്മീരിലേക്കു മടങ്ങിയ 7 പേര്‍ക്ക് കോവിഡ്

കോഴിക്കോട് : നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കശ്മീരിലേക്കു മടങ്ങിയ 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് കഴിഞ്ഞ 12 ന് ഡല്‍ഹിയില്‍ നിന്നും കശ്മീരിലേക്കു തിരിച്ച 10 അംഗ സംഘത്തിലെ 7 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും മലപ്പുറം ജില്ലക്കാരായ 5 പേര്‍ക്കുമാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ ഡല്‍ഹിയില്‍നിന്നു തിരിച്ചു 31 ദിവസത്തിനു ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ശ്രീനഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് പരിശോധന ഫലം വന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മടവൂര്‍ സ്വദേശിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്.

Comments are closed.