വിസാ ചട്ട ലംഘനം : തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 156 വിദേശികള്‍ക്കെതിരെ കേസ്
ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 156 വിദേശികള്‍ക്കെതിരെ വിസാ ചട്ടം ലംഘിച്ചതിന് മഹാരാഷ്ട്ര പൊലസ് കേസെടുത്തു. മുംബൈ, താനെ, അമരാവതി, നാന്ദഡ്, നാഗ്പൂര്‍, പൂനെ, അഹമ്മദ് നഗര്‍, ചന്ദ്രപൂര്‍, ഗഡ്ചിരോളി ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വിദേശി നിയമത്തിലെ സെക്ഷന്‍ 14 ബി പ്രകാരവും ഐപിസി 188, 269, 270 സെക്ഷന്‍ പ്രകാരവും 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കസാഖിസ്ഥാനില്‍ നിന്നുള്ള നാലുപേര്‍, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരാള്‍, ബംഗ്ലാദേശില്‍ നിന്നുള്ള 13 പേര്, ബ്രൂണെയില്‍ നിന്നുള്ള നാലു പേര്, ഐവറികോസ്റ്റില്‍ നിന്നുള്ള 9 പേര്, ഇറാനില്‍ നിന്നുള്ള ഒരാള്‍, ടോഗോയില്‍ നിന്നുള്ള ആറുപേര്‍, മ്യാന്മറില് നിന്നുള്ള 18 പേര്, മലേഷ്യയില്‍ നിന്നുള്ള എട്ടുപേര്‍, ഇന്തോനേഷ്യയില്‍ നിന്നുള്ള 37 പേര്, ബെനിനില്‍ നിന്നുള്ള ഒരാള്‍, ഫിലിപ്പെയിന്‍സില്‍ നിന്നുള്ള പത്ത് പേര്, അമേരിക്കയില്‍ നിന്നുള്ള ഒരാള്‍, ടാന്‍സാനിയയില്‍ നിന്നുള്ള 11 പേര്, റഷ്യയില്‍ നിന്നുള്ള രണ്ടുപേര്‍, ജിബൂട്ടിയില്‍ നിന്നുള്ള അഞ്ചുപേര്‍, ഘാനയില്‍ നിന്നുള്ള ഒരാള്‍, കിര്‍ഗിസ്ഥാനില്‍ നിന്നുള്ള 19 പേര് എന്നിവര്‍ക്കെതിരെയാണ് കേസ്. അതേസമയം കോവിഡ് 19 നിരീക്ഷണത്തിന്റെ ഭാഗമായി ഇവര്‍ എല്ലാവരും ക്വാറന്റൈനിലാണുള്ളത്.
Comments are closed.