തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു ; ഇതോടെ സംസ്ഥാനത്ത് ആകെ മരണം 11 ആയി
തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 11 ആയി. ചെന്നൈ പുളിയന്തോപ്പ് സ്വദേശിയായ 54 കാരിയാണ് മരണമടഞ്ഞത്. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 34 പേര് മരിച്ചു. കൂടാതെ 24 മണിക്കൂറിനിടെ രാജ്യത്ത് 909 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 273 ആയി.
രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8356 പേരായി. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ഈ മാസം 30 വരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ ധാരണയായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ ഔദ്യോഗിത അറിയിപ്പ് ലഭിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ വേണോ എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെങ്കിലും അനുവദിക്കാവുന്ന ഇളവുകള്‍ സംബന്ധിച്ച് കേന്ദ്രം മാര്‍ഗരേഖ പുറത്തിറക്കിയേക്കും.
Comments are closed.