പഞ്ചാബില്‍ പാസ് ചോദിച്ചതിന് പോലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടി മാറ്റി

ചണ്ഡീഗഡ്: പഞ്ചാബിലെ പട്യാല ജില്ലയില്‍ കോവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് പുറത്തിറങ്ങാന്‍ കാരണം വ്യക്തമാക്കാനുള്ള പാസ് ചോദിച്ചതിന് പോലീസുകാര്‍ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ പച്ചക്കറി ചന്തയില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടി മാറ്റുകയും രണ്ട് പേരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

തുടര്‍ന്ന് കൈ വെട്ടിമാറ്റിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഹര്‍ജീത്ത് സിങ്ങിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൂടാതെ ആക്രമണത്തില്‍ ഇരയായ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഹര്‍ജീത്ത് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം സംഭവത്തില്‍ പ്രതികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തതായും മൂന്നുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Comments are closed.