തമിഴ്‌നാട്ടില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പണമില്ലെന്നാരോപിച്ച് ദിവസവേതനക്കാരുടെ പ്രതിഷേധം

ചെന്നൈ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെത്തുടര്‍ന്ന് മധുരയിലെ എംജിആര്‍ സ്ട്രീറ്റില്‍ അമ്പതിലധികം ആളുകള്‍ ഒത്തുകൂടി പ്രതിഷേധം. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പണമില്ലെന്നാരോപിച്ചാണ് ദിവസവേതനക്കാര്‍ പ്രതിഷേധം നടത്തുന്നത്. അതേ സമയം തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ക്കൂടി മരിച്ചു.

ചെന്നൈ സ്വദേശിയായ 45 കാരിയാണ് മരിച്ചത്. ഇതോടെ ഇവിടുത്തെ മരണസംഖ്യ 11 ആയി. തമിഴ്‌നാട്ടില്‍ എട്ട് ഡോക്ടര്‍മാരടക്കം കൊവിഡ് ബാധിതരുടെ എണ്ണം 969 ആയി. ചെന്നൈയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പടെ 58 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.

Comments are closed.