Ultimate magazine theme for WordPress.

ലോക്ക് ഡൗണ്‍ ലംഘനം : തിരുവനന്തപുരം-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള വഴികളെല്ലാം പൊലീസ് അടച്ചു

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നും അനധികൃതമായി വാഹനങ്ങള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന തിരുവനന്തപുരം-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള വഴികളെല്ലാം പൊലീസ് അടച്ചു. എന്നാല്‍ ലോക് ഡൗണ്‍ ആയതിനാല്‍ അന്തര്‍സംസ്ഥാന യാത്രകള്‍ വിലക്കിയിരിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും ആളെ കടത്തിയ വിഎസ്ഡിപിയുടെ സ്റ്റിക്കര്‍ പതിച്ച ആംബുലന്‍സാണ് പാറശ്ശാല പൊലീസ് പിടികൂടിയത്.

തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ പാറശ്ശാല പരശുവക്കല്‍ സ്വദേശി ബിജീഷിനെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു. അതേസമയം തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് ലോറികളും രോഗികളുമായി വാഹനങ്ങളും കര്‍ശന പരിശോധനക്ക് ശേഷമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. പ്രധാന വഴികളല്ലാതെ മറ്റ് ചില വഴികളില്‍ കൂടി പൊലീസിനെ വെട്ടിച്ച് വാഹനങ്ങള്‍ പോകുന്നത് തടയാനാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

Comments are closed.