ബംഗ്ലൂരുവില്‍ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടറിന് കൊവിഡ് സ്ഥിരീകരിച്ചു
ബംഗ്ലൂരു: ബംഗ്ലൂരുവിലെ ഷിഫ ആശുപത്രിയില്‍ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡോക്ടര്‍ ജോലി ചെയ്തിരുന്ന ബംഗളൂരു ക്വീന്‍സ് റോഡിലെ ഷിഫ ആശുപത്രി അടച്ചു. ആശുപത്രിയിലെ 32 കാരനായ ഡോക്ടര്‍ നേരത്തെ ചികിത്സിച്ച ഒരാളുടെ ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവായിരുന്നു.
കൂടാതെ ഇവിടെ ജോലി ചെയ്തിരുന്ന അന്‍പത് ജീവനക്കാരെ നിരീക്ഷണത്തിലാക്കി. അതേസമയം ദില്ലിയില്‍ രണ്ട് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ദില്ലിയില്‍ നിലവില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 42 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ദില്ലി സര്‍ക്കാര്‍ സ്ഥിരീകരിച്ചു ഇവിടെ. 400 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.
Comments are closed.