സാമ്പത്തിക മേഖലയിലുണ്ടായ ആഘാതം : ഇന്ത്യയിലേക്കു വരാന്‍ തയാറാണെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: കൊവിഡിനെത്തുടര്‍ന്ന് ലോക്ക്ഡൗണിനു ശേഷം ബാങ്കിങ് മേഖലയയില്‍ കടുത്ത പ്രതിസന്ധിനേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയിലുണ്ടായ ആഘാതത്തെ നേരിടാന്‍ ഇന്ത്യയിലേക്കു വരാന്‍ തയാറാണെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറയുന്നു.

കൂടാതെ മറ്റു രാജ്യങ്ങളിലേതുപോലെ കോവിഡ് പടരുകയാണെങ്കില്‍ നമ്മള്‍ അതീവ ഗൗരവ മായി കാര്യങ്ങളെ കാണണം. പൊതുജനാരോഗ്യരംഗത്താണ് ഏറ്റവും വലിയ ആഘാതമുണ്ടാക്കിയത്. ആശുപത്രി കിടക്കകള്‍ രോഗികളെക്കൊണ്ട് നിറഞ്ഞു. രാജ്യം കടുത്ത പ്രതിസന്ധിയെ നേരിടാന്‍ പോകുന്ന നാളുകളാണ് ഇനിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.