ഒരു കുര്‍ബാന കൂടിയില്ലെങ്കിലും കുഴപ്പമില്ല, ഇതിന്റെ ഭാഗമായാല്‍ മതിയെന്ന് ടിനി ടോം
ഈസ്റ്റര്‍ ദിനത്തില്‍ കൊച്ചി കലൂരില്‍ ഒരു റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന കമ്യൂണിറ്റി കിച്ചണില്‍ എത്തി ടിനി ടോം. നിര്‍മ്മാതാവ് സുബൈര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ബാദുഷ, ജാവേദ് എന്നിവരടക്കം ചില സിനിമാ പ്രവര്‍ത്തകരും ഈ സമൂഹ അടുക്കളയുടെ ഭാഗമാണ്. കലൂരിലെ സമൂഹ അടുക്കളയില്‍ നിന്ന് ഇന്നത്തെ ഉച്ചഭക്ഷണം 4000 പേര്‍ക്കാണ്.
‘യഥാര്‍ഥത്തില്‍ ഈസ്റ്ററിന്റെ സന്ദേശം ഇവിടെയാണെന്നാണ് എന്റെ വിശ്വാസം. ഒരു കുര്‍ബാന കൂടിയില്ലെങ്കിലും കുഴപ്പമില്ല, ഇതിന്റെ ഭാഗമായാല്‍ മതിയെന്ന് കരുതുന്നു. എന്റെ ഈസ്റ്റര്‍ ഇവിടെയാണ്. എല്ലാവര്ക്കും ഹാപ്പി ഈസ്റ്റര്‍, എല്ലാവര്ക്കും നന്മ വരട്ടെ’, ടിനി ടോം പറഞ്ഞു. ലോക്ക് ഡൌണ്‍ നീട്ടുമെന്ന് കരുതപ്പെടുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്നും ടിനി പറയുന്നു.
Comments are closed.