അസ്വസ്ഥയോടെയാണ് ഇവര്‍ക്കെതിരേ ബൗള്‍ ചെയ്തിട്ടുള്ളത് : ബ്രാഡ് ഹോഗ്

സിഡ്നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാന്മാരെ കുറിച്ച് പറയുകയാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. വിരാട് കോലി, എം എസ് ധോണി എന്നിവരൊന്നും അതിലില്ല. ആറ് പേരുടെ പട്ടികയാണ് ഹോഗ് ട്വറ്ററിലൂടെ പുറത്തുവിട്ടത്. രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യന്‍ താരങ്ങള്‍.

വിന്‍ഡീസ് താരങ്ങളായ കീറണ്‍ പൊള്ളാര്‍ഡ്, ക്രിസ് ഗെയ്ല്‍ എന്നിവരും പട്ടികയിലുണ്ട്. ഗ്ലെന്‍ മാക്സ്വെല്ലാണ് പട്ടികയിലുള്ള ഏക ഓസീസ് താരം. അതേസമയം പൊള്ളാര്‍ഡാണ് പട്ടിക നയിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് പട്ടികയില്‍ മൂന്നാമന്‍.

ഓസീസ് താരം മാക്സ്വെല്‍ നാലാമതാണുള്ളത്. ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പറെയാണ് ഹോഗ് അഞ്ചാമതായി പരിഗണിച്ചത്. ക്രിസ് ഗെയ്ലാണ് ആറാമന്‍. എന്നാല്‍ എന്തുകൊണ്ടാണ് കോലിയേയും ധോണിയേയും പരിഗണിക്കാതിരുന്നത് എന്നതിനു മറുപടിയായി ഈ താരങ്ങള്‍ക്കെതിരേ ഫീല്‍ഡിങ് ക്രമീകരണം കടുപ്പമായിരുന്നു. മാത്രമല്ല അസ്വസ്ഥയോടെയാണ് ഇവര്‍ക്കെതിരേ താന്‍ ബൗള്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.