വര്‍ക് ഫ്രം ഹോം : ഇടവേളയില്‍ ലഘു വ്യായാമങ്ങള്‍
വര്‍ക് ഫ്രം ഹോ അതിനാല്‍ പലപ്പോഴും കഠിനമായ ശരീരവേദനയിലേക്കും നടുവേദനയിലേക്കും നയിക്കുന്നു. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ജോലിക്കിടയില്‍ പതിവായി ഇടവേളകള്‍ എടുക്കുക എന്നതാണ്. വര്‍ക്ക് ഫ്രം ഹോ വിരസതയില്‍ നിന്ന് നിങ്ങളുടെ ശരീരത്തെ മോചിപ്പിക്കാന്‍ ചില ലഘു വ്യായാമങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.
ലഘുവായ സ്ട്രെച്ചിംഗ് വ്യായാമങ്ങളിലൂടെ ശരീരം ഒരുപരിധി വരെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താന്‍ സാധിക്കും. ഓരോ തവണ സ്ട്രെച്ചിംഗ് ചെയ്യുമ്പോഴും ശരീരത്തിലെ രക്തയോട്ടം ക്രമപ്പെട്ട് മസിലുകള്‍ക്ക് ആയാസം ലഭിക്കുകയും ചെയ്യുന്നു.
ഫോര്‍വേഡ് ഹാംഗ്
നീണ്ട ജോലി സമയം കാരണം നടുവേദന അനുഭവിക്കുന്ന എല്ലാവര്ക്കും, സ്ട്രെച്ചിംഗ് വ്യായാമമായി ഫോര്‍വേഡ് ഹാംഗ് ചെയ്യാവുന്നതാണ്. മുട്ടുകുത്തി ചെറുതായി ശരീരം വളച്ച് നേരെ നില്ക്കുക മാത്രമാണ് ചെയ്യേണ്ടത്. മുന്നോട്ട് കുതിക്കുമ്പോള്‍, കൈകള്‍ നിങ്ങളുടെ പുറകില്‍ പരസ്പരം ബന്ധിപ്പിക്കേണ്ടതുണ്ട്. മുഖം കാല്‍മുട്ടിന് മുകളിലായിരിക്കണം.
സ്റ്റാന്‍ഡിംഗ് സൈഡ് സ്ട്രെച്ച്
നിങ്ങളുടെ കാലുകള്‍ അടുപ്പിച്ചു വച്ച് നിവര്‍ന്നു നില്ക്കുക. ആദ്യം വലതു കൈ ഇടുപ്പില്‍ താങ്ങി, ഇടതു കൈ മുകളിലേക്കുയര്‍ത്തി വശങ്ങളിലേക്ക് നീക്കുക. ശേഷം ഇടതു കൈ ഇടുപ്പില്‍ താങ്ങി വലതു കൈയും ഇതപോലെ ചെയ്യുക. ഈ വ്യായാമത്തില്‍ ഇടുപ്പില്‍ നിന്ന് മുകളിലേക്കുള്ള നിങ്ങളുടെ ശരീരഭാഗം സ്ട്രെച്ച് ചെയ്യപ്പെടുന്നു.
ബാക്ക് ട്വിസ്റ്റുകള്‍
ബാക്ക് ട്വിസ്റ്റുകള്‍ നിങ്ങളുടെ പേശികളെ ശമിപ്പിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇതിനായി, നിങ്ങള്‍ കാലുകള്‍ ഒരു നിശ്ചിത അകലത്തില്‍ വശങ്ങളിലേക്ക് നീട്ടി വയ്ക്കുക. നടു കുനിച്ച് കൈകള്‍ താഴോട്ടാക്കി, വലതു കൈ ഇടതു കാലിലേക്ക് നീട്ടിയും ഇടതു കൈ വലതു കാലിലേക്ക് നിട്ടിയും നിങ്ങളുടെ ശരീരം ട്വിസ്റ്റ് ചെയ്യുക. നിങ്ങളുടെ പുറം ഭാഗത്തിനു ചേര്‍ന്ന മികച്ച വ്യായാമമാണിത്.
ക്യാറ്റ് പോസ്
കട്ടിലില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു സ്ട്രെച്ച്. ക്യാറ്റ് പോസ്, നിങ്ങളുടെ ശരീരത്തിന്റെ മുകളിലെ എല്ലാ പേശികളെയും ലഘൂകരിക്കുകയും പുറം നേരെയാക്കുകയും ചെയ്യുന്നു. വര്‍ക്ക് ഫ്രം ഹോം വേളകളില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് നിങ്ങളുടെ തോളിനെ പ്രയാസപ്പെടുത്തിയേക്കാം. അത് ലഘൂകരിക്കാന്‍ ഈ പോസ് സഹായിക്കും.
നിങ്ങളുടെ കാല് മുട്ടു കുത്തി പിന്നിലേക്ക് മടക്കിക്കൊണ്ട് ഇരിക്കുക എന്നതാണ് ചെയ്യേണ്ടത്. കാല്‍മുട്ട്, കാല്പാദം, കൈകള്‍ എന്നിവ തറയിലായിരിക്കും. നിതംബം, തല എന്നിവ നേരെ നിര്‍ത്തുക. പിന്നീട് കൈകള്‍ തറയില്‍ നിന്ന് എടുത്ത് മുന്നോട്ടേക്ക് മെല്ലെ നീട്ടുക. തുടര്‍ന്ന് കൈകള്‍ തറയിലേക്ക് തന്നെ തിരികെ എത്തിക്കുക.
ക്വാഡ് സ്ട്രെച്ച്
കൂടുതല്‍ നേരം ഇരിക്കുന്നത് പലപ്പോഴും കാലിലെ മരവിപ്പിലേക്ക് നയിച്ചേക്കാം, ഇത് തടയാന്‍ കൃത്യമായ ഇടവേളകളില്‍ ക്വാഡ് സ്ട്രെച്ച് ചെയ്യുന്നത് സഹായിക്കുും. കാലിന്റെ വേദന തടയാന്‍ സഹായിക്കുന്നതിന് ക്വാഡ് സ്ട്രെച്ച് ഗുണം ചെയ്യും. ഈ സ്ട്രെച്ചിംഗിനായി നിങ്ങള്‍ കാലുകളില്‍ നേരെ നില്ക്കുക. ശേഷം ഇടത് കാല് പതുക്കെ പിന്നിലേക്ക് വളയ്ക്കുക, ഇടതു കൈ കൊണ്ട് ഈ കാല് വശങ്ങളില് ചേര്‍ത്ത് പിടിച്ച് സ്ട്രെച്ച് ചെയ്യുക. കുറച്ച് നേരം ഇങ്ങനെ പിടിച്ച് നില്ക്കുക. വലതു കാലിലും ഇത് ആവര്‍ത്തിക്കുക.
Comments are closed.