രണ്ട് മാസത്തേയ്ക്ക് സര്‍വ്വീസും വാറണ്ടിയും നീട്ടി റോയല്‍ എന്‍ഫീല്‍ഡ്
മിക്ക വാഹന നിര്‍മ്മാതാക്കളും ഇതിനോടകം തന്നെ സര്‍വീസും വാറണ്ടി നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡും രംഗത്തെത്തിയിരിക്കുന്നത്. രണ്ട് മാസത്തേയ്ക്കാണ് സര്‍വ്വീസും വാറണ്ടിയും കമ്പനി നീട്ടിനല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ സര്‍വീസ് നഷ്ടപ്പെടുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ സൗജന്യ സര്‍വ്വീസ് ചെയ്തു തരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതുപോലെ ഈ സമയത്ത് വാറണ്ടി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ വാറണ്ടി നീട്ടി നല്‍കും.
അതേസമയം തങ്ങളുടെ നിരയിലെ ബിഎസ് IV മോഡലുകളെയെല്ലാം വിറ്റഴിച്ചതായി കമ്പനി അറിയിച്ചിട്ടുണ്ട്. ബിഎസ് IV വാഹനങ്ങള്‍ മുഴുവനും വിജയകരമായി വിറ്റ രാജ്യത്തെ നിര്‍മാതാക്കളില്‍ ഒരാളാണ് റോയല്‍ എന്‍ഫീല്‍ഡ്.
ഇതിനോടകം തന്നെ ജനപ്രിയ മോഡലുകളുടെയെല്ലാം പരിഷ്ക്കരിച്ച പതിപ്പുകള്‍ കമ്പനി വില്‍പ്പനക്കെത്തിച്ചു കഴിഞ്ഞു. 2020 ജനുവരി ആദ്യം ബിഎസ് VI ക്ലാസിക് 350 ഡ്യുവല്‍ ചാനല്‍ എബിഎസ് പതിപ്പ് അവതരിപ്പിച്ചാണ് പുതിയ തുടക്കത്തിന് എന്‍ഫീല്‍ഡ് ആരംഭം കുറിച്ചത്.
കമ്പനിയുടെ ഇന്ത്യ വെബ്സൈറ്റില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ബിഎസ് VI കംപ്ലയിന്റ് ശ്രേണിയില്‍ ഹിമാലയന്‍, ഇന്റര്‍സെപ്റ്റര്‍ INT 650, കോണ്ടിനെന്റല് GT 650, ക്ലാസിക് 350 ഡ്യുവല്‍-ചാനല്‍ എബിഎസ്, ക്ലാസിക് 350 സിംഗിള്‍-ചാനല്‍ എബിഎസ് എന്നിവ ഉള്‍പ്പെടുന്നു.
റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ ഓഫറുകളില്‍ ഒന്നായിരുന്നു തണ്ടര്‍ബേര്‍ഡ്. ലോക്ക്ഡൗണിന് ശേഷം വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. നേരത്തെ ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു.
Comments are closed.