സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവിൽ വർക്കലയിൽ മദ്യവിൽപ്പന; സന്നദ്ധ പ്രവര്ത്തകന് അറസ്റ്റില്‍
കൊല്ലം
സംസ്ഥാനസർക്കാർ ലോക്ക്ഡൗൻ
പ്രഖ്യാപിച്ചതോടെ അമിത മദ്യാസക്തി യുള്ളവർക്ക് വ്യാജമദ്യം ലഭ്യമാക്കുന്നതിന് കോവിഡ് വഴികൾ.
കഴിഞ്ഞ ദിവസങ്ങളിൽ വര്‍ക്കല പോലിസ് സ്റ്റേഷന് പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാജമദ്യം വിറ്റതിന് വര്‍ക്കല യൂഡി ആഡിറ്റോറിയത്തിന് സമീപം സജീന മന്‍സിലില്‍ സജി(37)നെയാണ് വർക്കല പോലീസ് പിടികൂടിയത്.
മദ്യപിച്ച് വാഹനം ഓടിച്ചിരുന്ന ചെറുന്നിയൂര്‍ സ്വദേശിയായ യുവാവിനെ പോലിസ് പട്രോളിങ്ങിനിടയില്‍ പിടിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഒരു ലിറ്ററിന് 1600രൂപയ്ക്ക് ബൈക്കില്‍ വന്ന ആളിൽ നിന്നാണ് വാങ്ങിയതെന്ന് പറഞ്ഞു.
കൂടുതൽ ചോദ്യംചെയ്യലിൽ ബൈക്കിൽ ഫോൺ വഴി പറഞ്ഞ് ഉറപ്പിക്കുന്ന സ്ഥലത്താണ് മദ്യം എത്തിച്ച് നൽകുകയെന്നും, മദ്യത്തിന് ചപ്പാത്തി എന്ന കോഡ് ഭാഷയിൽ ആണ് ഇടപാടുകാർ ബന്ധപ്പെടുന്നത് എന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥർ സജിനുമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ 1600 രൂപ തന്നാല്‍ ചപ്പാത്തി നല്‍കാമെന്ന് പറയുകയും അത് സമ്മതിച്ച ഉദ്യോഗസ്ഥർ മദ്യവുമായി വന്ന സജിനെ കണ്ട് ഞെട്ടി.
ആള് കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയഷന്റെ ഐടി കാര്‍ഡു ഉപയോഗിച്ചും സന്നദ്ധ പ്രവര്‍ത്തകാരുടെ കൂടെ ഭക്ഷണം വിതരണം ചെയ്യുന്നതിന് മുന്നിൽ നിന്നയാളാണ് വ്യാജ മദ്യവുമായി പോലീസിന്റെ മുന്നിൽ വന്നത്.
സജിൻ പലതവണ പോലിസ് ചെക്കിംഗ് സമയം സന്നദ്ധപ്രവർത്തകനെന്ന വ്യാജേന പോലിസിനെ കബളിപ്പിച്ചു പോവുകയായിരുന്നു.
മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഈഥൈയില്‍ ആല്‍ക്കഹോള്‍ കൂടുതലടങ്ങിയ സാനിറ്റയ്സര്‍ അളവില്‍ കൂടുതല്‍ വാങ്ങി വോട്ക, വൈറ്റ് റം തുടങ്ങിയ വിദേശമദ്യങ്ങളില്‍ മിക്സ് ചെയ്തു ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ചാണ് മിശ്രിതം വിറ്റിരുന്നത്
വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ സബ്-ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍ പ്രൊബേഷന്‍ SI പ്രവീണ്‍, ASI ഷൈന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഷിബു കൂട്ടുംവാതുക്കൽ
Comments are closed.