Ultimate magazine theme for WordPress.

യാത്രാ വിലക്ക് നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ താല്‍ക്കാലികമായി വിട്ട് നൽകും; സംസ്ഥാന പോലീസ് മേധാവി

കൊല്ലം : കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച യാത്രാ വിലക്ക് നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ പിടിച്ചെടുത്ത വാഹനങ്ങള്‍ താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയശേഷമാകും വാഹനങ്ങൾ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും വാഹനങ്ങള്‍ മടക്കി നല്‍കുന്നത്.

വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും വാഹനങ്ങൾ വിട്ടുനൽകുക.

ഷിബു കൂട്ടുംവാതുക്കൾ 

Comments are closed.