വേലിയേറ്റം മൂലം കടൽ പ്രക്ഷുബ്ധമാകുവാനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുമുള്ള മുന്നറിയിപ്പ്; INCOIS

കൊല്ലം: 2020 ഏപ്രിൽ പന്ത്രണ്ട് വൈകിട്ട്‌ 5.30 മുതൽ പതിമൂന്നാം തീയതി രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റം മൂലം തീരത്തോട് ചേർന്നുള്ള കടൽ മേഖല പ്രക്ഷുബ്ധമാകുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പഠന കേന്ദ്രം (INCOIS) അറിയിച്ചു.
ഈ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ രണ്ട് മീറ്റർ ഉയരത്തിൽ വെള്ളം കയറാനുമുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പഠന കേന്ദ്രം അറിയിച്ചു.
തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക. വള്ളങ്ങളും മൽസ്യ ബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സംരക്ഷിക്കാൻ ശ്രദ്ധിക്കുക. കടലാക്രമണ ഭീഷണി നിലനിൽക്കുന്നയിടങ്ങളിലും താഴ്ന്ന-വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാവേണ്ടതാണ്.

ഷിബു കൂട്ടുംവാതുക്കൾ

Comments are closed.