ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോള്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശം ഇന്നു പുറത്തിറക്കിയേക്കും

ദില്ലി: ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 24-ന് പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗണ്‍ ഏപ്രില്‍ 14-ന് അര്‍ധരാത്രി അവസാനിക്കകയാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകളും വിദഗ്ദ്ദരും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ നീട്ടുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശം ഇന്നു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയേക്കും.

അതിനായി പ്രധാനമന്ത്രി ഇന്നോ നാളയോ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. അതേസമയം സാമ്പത്തിക പ്രതിസന്ധി നേരിടാനായി വ്യവസായ മേഖലകള്‍ ഭാഗികമായി തുറക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കര്‍ഷകര്‍ക്കും അവസരം നല്‍കിയേക്കും.

തീവണ്ടി,വിമാന സര്‍വ്വീസുകള്‍ അനുവദിക്കില്ലെങ്കിലും രോഗനിയന്ത്രിത മേഖലകളില്‍ നിയന്ത്രിത ബസ് സര്‍വ്വീസിന് അനുമതി നല്‍കിയേക്കും കേന്ദ്രമന്ത്രിമാരുടെയും, ജോയിന്റ് സെക്രട്ടറിമാരുടെയും ഓഫീസുകളില്‍ മൂന്നിലൊന്ന് ജീവനക്കാര്‍ ഇന്ന് മുതല്‍ എത്തും. അതേസമയം കൊവിഡില്‍ രാജ്യത്ത് 273 പേര്‍ മരിച്ചതായും 8447 പേര്‍ക്ക് രോഗം ബാധിച്ചതായുമാണ് കണക്കില്‍ വ്യക്തമാക്കുന്നത്.

Comments are closed.