അമേരിക്കയില്‍ കൊവിഡ് മരണം 21,667 ആയി ; ആകെ രോഗികളുടെ എണ്ണം 550,655

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് മരണം 21,667 ആയി. ആകെ രോഗികളുടെ എണ്ണം 550,655 ആയി ഉയര്‍ന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച മാത്രം അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 1,090 പേരാണ്. 17,776 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം 31,120 പേര്‍ ഇതുവരെ രോഗമുക്തി നേടി. 11,760 പേര്‍ ഇപ്പോഴും അമേരിക്കയില്‍ ഗുരുതരാവസ്ഥയിലാണ്.

അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരമാണ് രോഗത്തിന്റെ പ്രധാന ഹോട്‌സ്‌പോട്ട്. ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം ലക്ഷം കടന്നു.യുറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലും മരണസംഖ്യ വര്‍ദ്ധിക്കുന്നുണ്ട്. അതേസമയം രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാല്‍ അമേരിക്ക കൂടുതല്‍ അടച്ചുപൂട്ടല്‍ നടപടികളിലേക്ക് കടക്കുകയാണ്.

ന്യൂയോര്‍ക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധ്യയന വര്‍ഷം മുഴുവന്‍ അടച്ചിടാന്‍ തീരുമാനിച്ചു. എന്നാല്‍ ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 431 പേരാണ്. ഇറ്റലിയിലെ ആകെ മരണം 19,899 ആയി. 4092 പേര്‍ക്കാണ് ഞായറാഴ്ച ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 156363 ആയി. ഇതുവരെ 34211 പേരാണ് ഇറ്റലിയില്‍ രോഗമുക്തരായത്.

Comments are closed.