Ultimate magazine theme for WordPress.

ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ഗള്‍ഫ് നാടുകളില്‍ വിസിറ്റിംഗ് വീസയിലും ടൂറിസ്റ്റ് വീസയിലുമൊക്കെ പോയ പ്രവാസികളെ തിരിച്ചെത്തിക്കണമെന്നും രോഗം ബാധിച്ചവര്‍ക്ക് ചികിത്സയും ഭക്ഷണവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

തുടര്‍ന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കേസ് പരിഗണിക്കുന്നത്. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ രോഗബാധിതരായും ദുരിതമനുഭവിക്കുകയാണ്. രോഗമില്ലാത്തവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണം. രോഗബാധിതര്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവും ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രവാസി ലീഗല്‍ സെല്‍, എം കെ രാഘവന്‍ എം പി ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കുന്നത്.

Comments are closed.