തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം ഉയരുന്നു ; വിസ്‌ക്കുകള്‍ എത്തിച്ച് പരിശോധന വ്യാപകമാക്കും

കൊച്ചി: തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് വികസിപ്പിച്ച വാക്ക് ഇന്‍ സാപിള്‍ കിയോസ്‌ക് അഥവാ വിസ്‌ക് എന്ന സംവിധാനം തമിഴ്‌നാട്ടിലേക്കും അയച്ചു തുടങ്ങി. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള ആളുകളുടെ സാംപിള്‍ ശേഖരിക്കുമ്പോള്‍ വില കൂടിയ പിപിഇ കിറ്റ് ഒഴിവാക്കാനാണ് ഈ സംവിധാനം.

കൂടാതെ കുറഞ്ഞ സമയം കൊണ്ട് സാംപിള്‍ ശേഖരിക്കുകയും ചെയ്യാവുനന്താണ്. അതേസമയം ഈ കിയോസ്‌ക്കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷക്കാവശ്യമായ സംവിധാനങ്ങളുമുണ്ട്. അതേസമയം മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ടികെ ഷാജഹാന്റെ നേതൃത്വത്തിലാണിവ ആദ്യം നിര്‍മ്മിച്ചത്.

ഇതറിഞ്ഞ തമിഴ്‌നാട്ടിലെ മൂന്നു ജില്ലാ കളക്ടര്‍മാരും തേനി എംപി രവീന്ദ്ര കുമാറും കിയോസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കണമെന്നാവശ്യപ്പെട്ടതനുസരിച്ച് പതിനെട്ട് കിയോസ്‌ക്കുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിച്ച് തമിഴ്‌നാട്ടിലേക്ക് അയച്ചത്. തിരുവണ്ണാമലൈ, തേനി, വെല്ലൂര്‍ എന്നീ ജില്ലകളിലെ ആശുപത്രകളിലായിരിക്കും ഇവ സ്ഥാപിക്കുന്നത്. എന്നാല്‍ മുപ്പത്തി അയ്യായിരം രൂപയോളമാണ് ഒരെണ്ണത്തിന്റെ നിര്‍മ്മാണ ചെലവ്. കടകള്‍ തുറക്കാത്തതിനാല്‍ സാധനങ്ങള്‍ കിട്ടാനില്ലാത്തത് നിര്‍മ്മാണത്തെ ബാധിക്കുകയാണ്.

Comments are closed.