കോവിഡ് ബാധിതര്‍ക്കായി ഒരു ലക്ഷത്തിലേറെ കിടക്കകളടക്കം ചികിത്സാ സൗകര്യം ഒരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി : കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതനുസരിച്ചു വിവിധ സംസ്ഥാനങ്ങളിലെ 601 പ്രത്യേക കോവിഡ് ആശുപത്രികളിലായി ഒരു ലക്ഷത്തിലേറെ കിടക്കകളടക്കം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

നിലവില്‍ കോവിഡ് സ്ഥിരീകരിച്ച എണ്ണായിരത്തിലേറെ രോഗികളില്‍ 1671 പേര്‍ക്കു മാത്രമേ തീവ്രപരിചരണ സംവിധാനങ്ങള്‍ ആവശ്യമുള്ളൂ. അതേസമയം, കോവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമം അടുത്ത ഘട്ടത്തിലേക്കു കടന്നിട്ടില്ലെന്ന് ഐസിഎംആര്‍. 40 ഗവേഷണങ്ങളാണു നടക്കുന്നത്. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറില്‍ 74 പേരാണു സുഖം പ്രാപിച്ചത്. ഇതുവരെ 716 പേര്‍ രോഗമുക്തരായി.

Comments are closed.