Ultimate magazine theme for WordPress.

ലോക്ക്ഡൗണിനിടെ സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടികളുണ്ടാകുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

മുംബൈ: കോവിഡ് 19 മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതുമുതല്‍ സ്ത്രീ പീഡനം, ഗാര്‍ഹികപീഡനം തുടങ്ങിയ സംഭവങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്ക് കര്‍ക്കശ നടപടികളുണ്ടാകുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.

ലോക്ക്ഡൗണ്‍ സമയത്ത് പൊലീസുകാര്‍ തിരക്കിലായിരിക്കുമെന്ന് കരുതിയാണ് ചിലര്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നത്. എന്നാല്‍ അത്തരക്കാര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും തുടര്‍ന്ന് ശക്തമായതും ശിക്ഷാര്‍ഹവുമായ കുറ്റങ്ങള്‍ ചുമത്തി അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ‘ഇത് കൈകാര്യം ചെയ്യാന്‍ ശക്തമായ നിയമങ്ങളുണ്ട്, അത്തരം കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ ഒരു വീഴ്ചയും വരുത്തില്ല’- ദേശ്മുഖ് വ്യക്തമാക്കി.

ഒരു സ്ത്രീയുടെ അന്തസ്സിനോ ആദരവിനോ ഹിതകരമല്ലാത്ത ഒരു പ്രവൃത്തിയും വാക്കുകളും പുരുഷന്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് നിയമപാലകര്‍ ചെയ്യേണ്ടതെന്നും സാവിത്രിബായ് ഫൂലിന്റെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന സംസ്ഥാനമാണിത്. സ്ത്രീകള്‍ ഇവിടെ സുരക്ഷിതരായിരിക്കണമെന്നും അനില്‍ ദേശ്മുഖ് പറയുന്നു.

Comments are closed.