മഹാരാഷ്ട്രയിലെ പൂനെയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ റൂബി ഹാള്‍ ആശുപത്രിയിലെ ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് നേരിട്ട് സമ്പര്‍ക്കത്തിലിരുന്ന 36 നഴ്‌സുമാരെ ക്വാറന്റെന്‍ ചെയ്തു. അതേസമയം മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 221 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1982 ആയി.

22 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതില്‍ 16 ഉം മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 149 ആയി. ധാരാവി ഉള്‍പ്പെടെ ചേരികളില്‍ അണു നശീകരണം നടത്താന്‍ ഫയര്‍ഫോഴ്‌സിനെ ഇന്ന് മുതല്‍ ഉപയോഗിക്കും. എന്നാല്‍ സ്‌കൂളുകളടക്കം ആശുപത്രികളാക്കി മറ്റാനാണ് സര്‍ക്കാര്‍ ശ്രമം.

Comments are closed.