എസ്ബിഐയുടെ നെറ്റ് ബാങ്കിങ് പേജിന്റെ വ്യാജരൂപം നിര്‍മിച്ച് തട്ടിപ്പെന്ന് മുന്നറിയിപ്പ്

കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡണില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടിയതോടെ എസ്ബിഐയുടെ നെറ്റ് ബാങ്കിങ് പേജിന്റെ വ്യാജരൂപം നിര്‍മിച്ച് തട്ടിപ്പെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു. തുടര്‍ന്ന് എസ്ബിഐയുടെ നെറ്റ് ബാങ്കിങ് പേജിന്റെ വ്യാജരൂപം നിര്‍മിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമം നടക്കുന്നതെന്ന് എസ്ബിഐ ട്വീറ്റ് ചെയ്തു. http://www.onlinesbi.digital എന്ന വ്യാജ ലിങ്ക് നിര്‍മിച്ചാണ് തട്ടിപ്പ്.

പാസ് വേഡും അക്കൗണ്ട് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ലിങ്ക് തുറന്നാലുള്ള നിര്‍ദേശം. അതിനാല്‍ എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാതെ അത് ഒഴിവാക്കണമെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ epg.cms@sbi.co.in, phishing@sbi.co.in എന്നീ ഇ-മെയിലുകള്‍വഴി വിവരമറിയിക്കണമെന്നും ബാങ്ക് ആവശ്യപ്പെടുകയാണ്.

Comments are closed.