സാനിറ്റൈസറുകള്‍ വിപണിയിലെത്തിക്കാനുള്ള ചവടുവയ്പുമായി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര
ന്യുഡല്‍ഹി: കോവിഡ് 19 ന്റെ ഭാഗമായി മാസ്കുകളും വെന്റിലേറ്ററുകളും കയ്യുറകളും തുടങ്ങിയ പഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്റ് (പിപിഇ) എന്നിവ നിര്‍മ്മിച്ച പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര സാനിറ്റൈസറുകള്‍ വിപണിയിലെത്തിക്കാനുള്ള ചവടുവയ്പുമായി മുന്നോട്ടു പോകുകയാണ്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹന നിര്‍മ്മാണ മേഖല അടച്ചുപൂട്ടിയയിനാല് നിര്‍മ്മാതാക്കള്‍ ഏറെക്കുറെ പിപിഇ നിര്‍മ്മാണത്തിലേക്ക് എത്തുകയായിരുന്നു. മഹീന്ദ്രയിലെ ഒരു പറ്റം ജീവനക്കാരാണ് സാനിറ്റൈസര്‍ നിര്‍മ്മാണം നടത്തുന്നത്. എന്നാല്‍ ഇതിനുള്ള ലൈസന്‍സും ഇവര്‍ വാങ്ങി.
കൂടാതെ അണുബാധയില്‍ നിന്നു സുരക്ഷിതരാകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുഖാവരണങ്ങള്‍ ഇവര്‍ നിര്‍മ്മിച്ച് നല്കി. കമ്പനിയുടെ മുംബൈ കാന്തിവാലിയിലുള്ള നിര്‍മ്മാണ യൂണിറ്റിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഇവ നിര്‍മ്മിച്ചത്. അതേസമയം പ്രതിദിനം 500 ഷീല്‍ഡുകളാണ് നിര്‍മ്മിക്കുന്നത്. ആവശ്യം കൂടിയാല്‍ ഉത്പാദനവും വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
Comments are closed.