അജ്മാനില്‍ കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ചുരിയോട് സ്വദേശി മരിച്ചു
അജ്മാന്: അജ്മാനില്‍ കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ചുരിയോട് സ്വദേശി മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അജ്മാനിലെ ജിഎംസി ആശുപത്രിയില്‍വെച്ചാണ് മണ്ണാര്‍ക്കാട് തച്ചമ്പാറ ചുരിയോട് സ്വദേശി നാലകത്ത് ഹനീഫ(40) മരിച്ചത്.
ഹനീഫ അജ്മാനില്‍ എത്തിയത് നാലു മാസം മുമ്പാണ്. അതേസമയം മരണകാരണം അറിയുന്നതിനായി സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഭാര്യ: സുനീറ, മക്കള്‍: ഹന്ന, ഇഷാന, അഫാന്.
Comments are closed.