കൊറോണ വൈറസ് പ്രതിരോധം :13 കോടിരൂപ ധനസഹായവുമായി മാതാ അമൃതാനന്ദമയി മഠം
കൊല്ലം: കോവിഡ് പ്രതിരോധിക്കുന്നതിനും മറ്റ്സഹായങ്ങള്ക്കുമായി 13 കോടിരൂപ ധനസഹായവുമായി മാതാ അമൃതാനന്ദമയി മഠം. ഭാരതസര്‍ക്കാരിന്റെ പിഎം കെയര്‍സ് ഫണ്ടിലേക്ക് 10 കോടി രൂപയും, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 കോടി രൂപയുമാണ് നല്‍കുന്നതോടൊപ്പം വൈറസ് ബാധിച്ചവര്‍ക്ക് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ സൗജന്യ ചികിത്സയും നല്‍കുന്നുണ്ട്.
ഇതുകൂടാതെ കോവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മര്‍ദ്ദവും, വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമൃത സര്‍വകലാശാലയും, അമൃത ആശുപത്രിയും ചേര്‍ന്ന് ഒരു മാനസികാരോഗ്യ ടെലിഫോണ്‍ സഹായകേന്ദ്രവും ആരംഭിച്ചിരിക്കുകയാണ്.
Comments are closed.