എറണാകുളത്ത് കമ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ എത്തിയവര്‍ക്കിടയിലേക്ക് മിനി ലോറി പാഞ്ഞുകയറി

കൊച്ചി: എറണാകുളം ടൗണ്‍ ഹാളിന് സമീപം കമ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ എത്തിയവര്‍ക്കിടയിലേക്ക് മിനി ലോറി പാഞ്ഞുകയറി അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ വേഗത്തില്‍ നോര്‍ത്ത് പാലം ഇറങ്ങി വന്ന വെള്ളം നിറച്ച ജാറുകളുമായെത്തിയ വാഹനമാണ് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്.

തുടര്‍ന്ന് വാഹനം ഒരു മരത്തിലിടിച്ചാണ് നിന്നത്. അതേസമയം അപകടത്തില്‍ പരിക്കേറ്റ വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Comments are closed.