കര്‍ണാടകയില്‍ അടച്ചിട്ട ബാറിന്റെ വാതില്‍ തകര്‍ത്ത് മദ്യക്കുപ്പികള്‍ മോഷണം പോയതായി പരാതി

ബെംഗളൂരു: കര്‍ണാടകയിലെ ദൊഡ്ഡബാനസവാടിയില്‍ അടച്ചിട്ട ബാറിന്റെ വാതില്‍ തകര്‍ത്ത് 35 കുപ്പികള്‍ മോഷണം പോയതായി ബാര്‍ ഉടമയുടെ പരാതി. ഏകദേശം 30,000 രൂപ വിലവരുന്ന മദ്യമാണ് മോഷണം പോയത്. ബാറിന്റെ പിറകിലെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ ഈ ഭാഗത്ത് സൂക്ഷിച്ച് വച്ചിരുന്ന മദ്യകുപ്പികളുമായി കടന്നുകളയുകയായിരുന്നുവെന്ന് ബാറുടമ ശരത് കുമാര്‍ പറയുകയാണ്.

അതേസമയം ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ 21ന് പൂട്ടിയിട്ട ബാര്‍ പരിശോധിക്കാനായി ജീവനക്കാരെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാല്‍ ലോക്ക്ഡൗണിനെത്തുടര്‍ന്ന് ബാറുകള്‍ അടച്ചതോടെ നഗരത്തിലെ ബാറുകളില്‍ മോഷണം പതിവായതിനാല്‍ നഗരത്തിലെ ബാറുകള്‍ക്ക് സമീപം പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ബാറുടമകള്‍ ആവശ്യപ്പെടുന്നത്.

Comments are closed.