പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം വിദേശ രാജ്യങ്ങളെ അറിയിച്ചു. എന്നാല്‍ അവിടെയുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ മെഡിക്കല്‍ സംഘത്തെ ഉള്‍പ്പെടെ അയക്കാന്‍ ഇന്ത്യ തയ്യാറാണെന്നും പൗരന്മാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസ് തുടങ്ങുന്നതു വരെ സമയം വേണമെന്നും കേന്ദ്രം വിദേശ രാജ്യങ്ങളെ അറിയിക്കുകയായിരുന്നു.

കൂടാതെ അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് താമസസ്ഥലത്ത് തന്നെ തുടരാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മടങ്ങി പോകാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ തിരികെ കൊണ്ടു പോകാന്‍ അതതു രാജ്യങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടു പോകാന്‍ നടപടി സ്വീകരിക്കാത്ത ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് യു.എ.ഇ.

Comments are closed.