രക്തദാനത്തിന്റെ പ്രധാന്യം വ്യക്തമാക്കി സണ്ണി വെയ്ന്‍

കൊവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൌണ്‍ തുടരുമ്പോള്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാത്തവരുടെ പ്രവര്‍ത്തനങ്ങളാണ് ആശങ്കയുണ്ടാക്കുന്നത്. രക്തദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സണ്ണി വെയ്ന്‍ സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തി.

ഞാന്‍ എറണാകുളം ലേയ്ക്ക് ഷോര്‍ ആശുപത്രയിലാണ് ഉള്ളത്. രക്തദാനവുമായി ബന്ധപ്പെട്ട കാര്യത്തിന് വന്നതായിരുന്നു. രക്തദാനത്തിന്റെ പ്രധാന്യത്തെ കുറിച്ചാണ് പറയുന്നത്. കൊവിഡ് ഭീതി മൂലം രക്തദാനത്തിന് തയ്യാറാകാത്ത രീതിയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ വളരെ അത്യാവശ്യമുള്ള ഓപ്പറേഷന്‍ മുടങ്ങുകയാണ്. പ്രത്യേകിച്ച് ക്യാന്‍സര്‍ ഓപ്പറേഷന്‍.

എനിക്ക് യുവാക്കളോട് പറയാനുള്ളത്, രക്തദാനത്തിന് മുന്നോട്ടിറങ്ങേണ്ട ആവശ്യമുണ്ട്. ലേക്ക് ഷോര്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കുമായി ബന്ധപ്പെടാനുള്ള നമ്പര്‍ പറയാം. 70348554419. മറ്റു ആശുപത്രികളിളെ ബ്ലഡ് ബാങ്കുകളായി ബന്ധപ്പെടാന്‍ എറണാകുളം നോര്‍ത്ത് എഎസ്‌ഐ വിനോദ് കൃഷ്ണയുടെ നമ്പറില്‍ ( 7012711744) വിളിക്കാമെന്നും സണ്ണി വെയ്ന്‍ വ്യക്തമാക്കി.

Comments are closed.