തന്റെ വാള്‍പ്പയറ്റ് ജഡേജയുടെ അത്ര നന്നായോ എന്ന് ഓസ്ട്രേലയിന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍
രാജ്കോട്ട്: ക്രിക്കറ്റ് ഗ്രൌണ്ടില് ബാറ്റുകൊണ്ട് വാള്‍പ്പയറ്റ് നടത്തുന്ന താരമാണ് ജഡേജ. ഓസ്ട്രേലയിന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ജഡേജയുടെ വാള്പ്പയറ്റിനെ അനുകരിച്ച് ബാറ്റ് ചുഴറ്റുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് തന്റെ വാള്‍പ്പയറ്റ് ജഡേജയുടെ അത്ര നന്നായോ എന്നും വാര്‍ണര്‍ പോസ്റ്റില്‍ ചോദിച്ചിരുന്നു. വാളിന്റെ മൂര്‍ച്ച പോയേക്കാം, പക്ഷെ അതൊരിക്കലും അതിന്റെ യജമാനനോട് അനുസരണക്കേട് കാട്ടില്ല എന്ന അടിക്കുറിപ്പോടെയാണ് ജഡേജ ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ എത്ര നന്നായി ചെയ്യുന്നു അദ്ദേഹം എന്നായിരുന്നു വാര്‍ണര്‍ ജഡേജയുടെ വാള്‍പ്പയറ്റിനെക്കുറിച്ച് പറഞ്ഞത്.
Comments are closed.