ബെനലി 2020 TNT 600i യുടെ പരിഷ്‌കരിച്ച മോട്ടോര്‍സൈക്കിള്‍ ചൈനയില്‍ അവതരിപ്പിച്ചു

ഇറ്റലിയിലെ 2019 EICMA ഷോയിൽ ബെനലി 2020 TNT 600i ആദ്യമായി പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ, പരിഷ്കരിച്ച മോട്ടോർസൈക്കിൾ ഒടുവിൽ ചൈനയിൽ 46,800 യുവാൻ ആരംഭ വിലയ്ക്ക് വിപണിയിലെത്തിച്ചു. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 5.07 ലക്ഷം രൂപയാണ്.

2020 TNT 600i വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിൽ നിന്ന് മസ്കുലർ ഫ്യൂവൽ ടാങ്കും സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും നിലനിർത്തുന്നു. പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പും ടേൺ സിഗ്നലുകളും പൂർണ്ണമായും നവീകരിച്ച അതേ ഇരട്ട അണ്ടർ‌സീറ്റ് എക്‌സ്‌ഹോസ്റ്റുകളും വാഹനത്തിലുണ്ട്.

നിയോൺ ഗ്രീൻ വിത്ത് ബ്ലാക്ക്, വൈറ്റ് വിത്ത് ബ്ലാക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഡ്യുവൽ-ടോൺ നിറങ്ങളിൽ ബെനലി ചൈനീസ്-സ്പെക്ക് TNT 600i വാഗ്ദാനം ചെയ്യുന്നു. പരിഷ്കരിച്ച മോട്ടോർസൈക്കിളിന് ശക്തി നൽകുന്നത് അതേ 600 സിസി ലിക്വിഡ്-കൂൾഡ് ഇൻലൈൻ നാല് സിലിണ്ടർ എഞ്ചിനാണ്. 11,500 rpm -ൽ 84 bhp പരമാവധി കരുത്തും 10,500 rpm -ൽ 54.6 Nm torque ഉം പുറപ്പെടുവിക്കുന്നു.

ആറ് സ്പീഡ് ഗിയർബോക്‌സുമായി സ്ലിപ്പർ ക്ലച്ച് സംവിധാനത്തോടെ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും, പുതിയ TNT 600i -ന് 234 കിലോഗ്രാം ഭാരമുണ്ട്. ഇത് മുൻ മോഡലിനേക്കാൾ ഏകദേശം മൂന്ന് കിലോഗ്രാം കൂടുതലാണ്.

മോട്ടോർസൈക്കിളിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കമ്പനി പരിഷ്കരിച്ചിരിക്കുന്നു, ഇപ്പോൾ പൂർണ്ണ ഡിജിറ്റൽ കളർ TFT ഡിസ്‌പ്ലേയാണ് ബൈക്കിൽ നിർമ്മാതാക്കൾ അവതരിപ്പിക്കുന്നത്.

ഇതുകൂടാതെ, TNT 600i മുമ്പത്തേ പതിപ്പിന് സമാനമായി തുടരുന്നു. 6.2 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് ബൈക്കിന്റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നിർമ്മാതാക്കൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

Comments are closed.