Ultimate magazine theme for WordPress.

ആഘോഷത്തിന്റെ പകിട്ടില്ലാതെ വിഷുവൊരുക്കി മലയാളികള്‍

കൊവിഡിനെത്തുടര്‍ന്നുള്ള ലോക്ഡൗണില്‍ എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ ആഘോഷത്തിന്റെ പകിട്ടില്ലാതെയാണ് മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത്. പലരും ഇക്കുറി ആഘോഷിക്കുന്നില്ല. ദുരിതകാലത്ത് ആവും പോലെ വിഷുവൊരുക്കിയവരുമുണ്ട്. അതേസമയം വിഷുവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നവര്‍ക്ക് ഇത്തവണ നിരാശയുടെ ഉത്സവമാണ്. ഗുരുവായൂര്‍, ശബരിമല ക്ഷേത്രങ്ങളിലും വിഷുക്കണി തയ്യാറാക്കി.

പുലര്‍ച്ചെ 2.30 ന് ആയിരുന്നു ഗുരുവായൂരപ്പനെ കണി കാണിച്ചത്. ഓട്ടു ഉരുളിയില്‍ ഉണങ്ങല്ലരി, കണിക്കൊന്ന, ഗ്രന്ധങ്ങള്‍, വാല്‍ കണ്ണാടി, സ്വര്‍ണം, പഴങ്ങള്‍ , പുഷ്പങ്ങള്‍ എന്നിവയായിരുന്നു കണി. മുഖ മണ്ഡപത്തിന് സമീപമാണ് കണി ഒരുക്കിയത്. പിന്നീട് വാക ചാര്‍ത്തും പ്രത്യേക പൂജകളും നടന്നു. സാധാരണ വിഷു നാളില്‍ വലിയ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുക. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഇത്തവണ കണി കാണാന്‍ അവസരമില്ല.

Comments are closed.